bonnie-blue

രണ്ടാഴ്ചയ്ക്കുള്ളിൽ 158ഓളം പുരുഷന്മാരുമായി കിടപ്പറ പങ്കിടാൻ സഹായിച്ചത് തന്റെ സ്വന്തം അമ്മയാണെന്ന് വെളിപ്പെടുത്തി ഒൺലിഫാൻസ് താരം ബോണി ബ്ലൂ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഡൾറ്റ് സ്റ്റാറാണ് ബോണി ബ്ലൂ. താൻ ഓൺലൈൻ കണ്ടന്റ് നിർമ്മിക്കാൻ നൂറോളം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലും ബോണി ബ്ലു അടുത്തിടെ നടത്തിയിരുന്നു.

കൂടാതെ 18 ഉം 19 ഉം വയസുള്ള കുട്ടികളെ തന്റെ ഒൺലി ഫാൻസ് പേജിനായി ഉള്ളടക്കം സൃഷ്ടിക്കാൻ ക്ഷണിച്ചെന്നും അവർ സമ്മതപത്രം ഒപ്പിടുന്നതിനായി അപ്പാർട്ട്‌മെന്റിന് മുൻവശത്ത് മണിക്കൂറുകളോളം ക്യൂ നിന്നിരുന്നെന്നും ബോണി ബ്ലൂ അവകാശപ്പെട്ടിരുന്നു. നോട്ടിംഗ്ഹാമിൽ ജനിച്ചുവളർന്ന ബോണിക്ക് വലിയ ആരാധകവൃന്തം തന്നെയുണ്ട്. അഡൾറ്റ് കണ്ടന്റ് ക്രിയേഷനിലൂടെ ഒരു മാസം 750,000 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്നും ഈ നേട്ടത്തിലേക്ക് എത്താൻ പ്രധാന പങ്ക് വഹിച്ചത് തന്റെ മാതാപിതാക്കളാണെന്ന് ബോണി ബ്ലൂ ഇപ്പോൾ വെളിപ്പെടുത്തുന്നു. ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിലാണ് ബോണിയുടെ തുറന്നുപറച്ചിൽ.

'തനിക്ക് എല്ലാവിധ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പമുണ്ട്. തന്നോടൊപ്പമുള്ള വീഡിയോ ചിത്രീകരിക്കാൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും സമ്മത പത്രം തയ്യാറാക്കുന്നതിനും അമ്മയാണ് സഹായിച്ചത്. വീഡിയോകൾ ചിത്രീകരിച്ചതിന് ശേഷം എന്നെ സഹായിക്കാൻ അമ്മ കൂടെക്കാണും. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായുള്ള വീഡിയോ ചിത്രീകരണത്തിന് മുമ്പ് അമ്മയാണ് എല്ലാത്തിനും മുന്നിലുണ്ടാകുക. വിദ്യാർത്ഥികൾക്ക് ഗർഭനിരോധന ഉറ നൽകി മുറിയിലേക്ക് പറഞ്ഞയക്കുന്നത് അമ്മയാണ്. എന്റെ ബിസിനസ് കാർഡ് എപ്പോഴും പിതാവിന്റെ ഫോൺ കെയ്സിന് പിന്നിൽ കാണും. അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി പബ്ബിൽ പോയി അടിച്ചുപൊളിക്കും'- ബോണി വെളിപ്പെടുത്തി.

തന്റെ ഈ കരിയർ മതാപിതാക്കൾ കണ്ടുപിടിച്ചതിനെക്കുറിച്ചും എങ്ങനെയാണ് പണം സമ്പാദിക്കുന്നതിനെക്കുറിച്ചും ബോണി വെളിപ്പെടുത്തി. 'തന്റെ ഒരു വീഡിയോ ചോർന്നതിലൂടെയാണ് ഇങ്ങനെ ഒരു കരിയർ അവർ കണ്ടെത്തിയത്. എനിക്ക് വേണ്ടി ഇത് തിരഞ്ഞെടുക്കരുത്. നിന്റെ ദീർഘകാലത്തെ സന്തോഷത്തിന് വേണ്ടിയാകണമെന്ന് അവർ പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ എത്രത്തോളം സന്തോഷവതിയാണെന്നും സാമ്പത്തികമായി എത്രമാത്രം സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് അവർ കാണുന്നു. ഞാൻ ഇപ്പോൾ ഈ കരിയറിനെ സ്‌നേഹിക്കുന്നു. എന്റെ മാതപിതാക്കൾ എന്റെ കരിയറിനെക്കുറിച്ച് സന്തോഷത്തോടെയാണ് പങ്കുവയ്ക്കുന്നത്'- ബോണി വ്യക്തമാക്കി.