sivakarthikeyan

നടനും നിർമ്മാതാവുമായ ധനുഷിനെതിരെ നയൻതാരയുടെ ഗുരുതര ആരോപണങ്ങളാണ് സിനിമാലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്. ധനുഷ് പ്രതികാരം ചെയ്യുന്നുവെന്നും സ്വേച്ഛാധിപതിയാണെന്നും ആരോപിച്ച് നയൻതാര പുറത്തുവിട്ട കത്തിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ ശിവകാർത്തികേയൻ പണ്ട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ ചിലരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നാണ് നടൻ വീഡിയോയിൽ പറയുന്നത്.

ടെലിവിഷനിലൂടെ കലാരംഗത്ത് എത്തിയ താരമാണ് ശിവകാർത്തികേയൻ. ധനുഷിന്റെ ഹിറ്റായ 3യിലൂടെ ആയിരുന്നു ശിവകാർത്തികേയൻ കൂടുതൽ ശ്രദ്ധനേടിയത്. പിന്നീട് ശിവകാർത്തികേയനെ തന്നെ നായകനാക്കി ധനുഷ് 'എതിർ നീചാൽ' എന്ന സിനിമ എടുത്തിരുന്നു. അതും വലിയ രീതിയിൽ ഹിറ്റായി.

പണ്ടു മുതൽ ഇരുവരും തമ്മിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ധനുഷും ശിവകാർത്തികേയനുമായി ചില പ്രശ്നങ്ങൾ ഉണ്ടായിയെന്നും ചില അഭ്യൂഹങ്ങൾ ഉണ്ട്. ആ സമയത്താണ് ശിവകാർത്തികേയൻ ഇക്കാര്യം പറയുന്നത്. പരോക്ഷമായി ധനുഷിനെക്കുറിച്ചാണ് നടൻ പറഞ്ഞതെന്നാണ് ആരാധകർ പറയുന്നത്.

'ഞാൻ അവരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. മാത്രമല്ല അവർ പറയുന്നത് മാത്രം ഞാൻ ചെയ്യുമെന്ന് വിചാരിക്കുന്നുണ്ട്. അവർ വിചാരിക്കുന്നത്ര വളർന്നാൽ മതിയെന്നാണ്. ഇതിലധികം പോകാൻ പാടില്ലെന്നൊക്കെ പറയുകയാണ് അവർ. അത് എനിക്ക് ശരിയായി തോന്നിയില്ല. താനാണ് എന്നെ വളർത്തി വിട്ടതെന്ന് പറയുന്നവരുണ്ട്. വെളിയിലും ഇക്കാര്യം പറഞ്ഞുനടക്കുന്നു.

ഞങ്ങൾ പറയുന്നതേ ശിവകാർത്തികേയൻ കേൾക്കുവെന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്. പക്ഷേ ഞാൻ ആരോടും പോയി അത് തിരുത്താൻ നിന്നില്ല. ഞാൻ എന്റെ ജോലി നോക്കുന്നു. ഒതുങ്ങി നിൽക്കുമ്പോൾ കൂടുതൽ കുറ്റം പറയുന്നു',- ശിവകാർത്തികേയൻ പറഞ്ഞു.

ധനുഷ് - നയൻതാര പ്രശ്നത്തിന് പിന്നാലെയാണ് ഈ വീഡിയോയും പ്രചരിക്കാൻ തുടങ്ങിയത്. എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധനുഷും ശിവകാർത്തികേയനും തമ്മിലുള്ള പ്രശ്നത്തിന് കാരണം ഇതാണെന്നും ചിലർ കമന്റ് ചെയ്തു.

The reason why SK left Dhanush.
It seems Dhanush wants SK to be under his control and doesn't like SK growing beyond him. pic.twitter.com/kPsZPO3rIF

— Veguli (@veguli_) November 16, 2024