
തിരുവനന്തപുരം: നായർ സമുദായത്തിലെ വനിതകളുടെ ഉന്നമനത്തിനായി നായർ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന തൊഴിൽ പദ്ധതികളും, വായ്പകളും പ്രയോജനപ്പെടുത്താൻ വനിതകൾ തയ്യാറാകണമെന്ന് എൻ എസ്.എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ആവശ്യപ്പെട്ടു. അമ്പലത്തറ 1030 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.സംഗീത് കുമാർ, ജെ. രാജേഷ് എന്നിവരെ താലൂക്ക് യൂണിയൻ അംഗങ്ങളായും, കാലടി ബാലചന്ദ്രൻ (ഇലക്ട്രൽമെമ്പർ), സുധീഷ് (പ്രസിഡന്റ്), എ. സതീഷ്കുമാർ (വൈസ് പ്രസിഡന്റ്),സതീഷ് കുമാർ. എസ്( സെക്രട്ടറി),സുഭാഷ് ചന്ദ്രൻ എസ് (ജോയിന്റ് സെക്രട്ടറി), ശ്രീനാഥ് കെ.ജെ( ട്രഷറർ) എന്നിവരെ എതിരില്ലാതെയും തിരഞ്ഞെടുത്തു.