
ഒരു വർഷത്തിലേറെയായി പരിക്കുമൂലം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി ഓസീസിനെതിരായ പരമ്പരയിൽ കളിക്കാനുള്ള സാദ്ധ്യതയെന്ന് ശ്രുതി. ബംഗാളിന് വേണ്ടി കഴിഞ്ഞ രഞ്ജി മത്സരത്തിനിറങ്ങിയ ഷമി മദ്ധ്യപ്രദേശിനെതിരായ മത്സരത്തിൽ ഏഴുവിക്കറ്റുകളും 39 റൺസും നേടിയിരുന്നു. ഫിറ്റ്നെസ് തെളിയിക്കാത്തതിനാലാണ് ഷമിയെ ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് സെലക്ടർമാർ പറഞ്ഞിരുന്നു. രഞ്ജിയിലെ മത്സരത്തോടെ ഷമി ഫിറ്റ്നെസ് തെളിയിച്ചിട്ടുണ്ട്.