sambar

മലയാളികൾ ഏറെ ആസ്വദിക്കുന്ന കറികളിൽ ഒന്നാണ് സാമ്പാർ. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ആയിരിക്കും മിക്കവരുടെയും പ്രിയപ്പെട്ട പ്രഭാതഭക്ഷണം. വെെവിധ്യങ്ങളായ രുചിക്കൂട്ടുകളുടെ കലവറയാണ് സാമ്പാർ. മാത്രമല്ല, പച്ചക്കറികൾ ധാരാളം ഉപയോഗിക്കുന്നതിനാൽ ആരോഗ്യത്തിന് വളരെ നല്ലതും. പല നാടുകളിലും പല രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത്. എന്നാൽ രുചിയുടെ കാര്യത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്നത് മലയാളികളുടെ സാമ്പാർ തന്നെയായിരിക്കും. സാമ്പാർ നല്ല രുചിയോടെ ഉണ്ടാക്കാനും കേടാകാതെ സൂക്ഷിക്കാനും ഈ പൊടികൈകൾ പരീക്ഷിക്കാം.