astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 നവംബർ 18 -1200 വൃശ്ചികം 3 - തിങ്കളാഴ്ച. ( വൈകുന്നേരം 3 മണി 48 മിനിറ്റ് 22 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം )

അശ്വതി: സുഹൃത്തുക്കള്‍ക്കൊപ്പം വെറുതെ കറങ്ങിനടന്ന് സമയം കളയാതിരിക്കുക. ജോലിക്കൊപ്പം തന്നെ കുടുംബാഗങ്ങളെ നോക്കുന്ന ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ശ്രദ്ധിക്കണം. മുന്‍കോപം, ദുരാഗ്രഹം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകൾ.

ഭരണി: പരിശ്രമങ്ങള്‍ക്ക് ഫലം കാണും. അസാധാരണമായ ആത്മവിശ്വാസം അനുഭവപ്പെടാം. മനശാന്തി ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നില്‍ തുറന്നുവരാം. കുട്ടികളില്‍ നിന്ന് ലഭിക്കുന്ന ശുഭവാര്‍ത്തകള്‍ വീട്ടില്‍ സന്തോഷം കൊണ്ടുവരാം. സാമ്പത്തികലാഭത്തിനായി ചെയ്യുന്ന പദ്ധതികള്‍ വിജയം കാണാം, ഇടപാടുകളില്‍ വിജയം, സ്നേഹിതര്‍ സഹായിക്കും.

കാര്‍ത്തിക: നെഗറ്റീവായ ചിന്തകളും പ്രവൃത്തികളും ബന്ധങ്ങളെ ബാധിക്കാം. പഴയ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പിന്നെയും ഉയര്‍ന്നുവരാം. വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും. അബദ്ധങ്ങളില്‍ ചാടും, ഭീരുത്വം, കുടുംബത്തില്‍ കലഹം.

രോഹിണി: ജോലി ഭാരം കൂടുതലായിരിക്കും എന്നാല്‍ അനുകൂലമായ ഫലം തളര്‍ച്ചയെ അകറ്റും. നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ദാമ്പത്യബന്ധം മധുരതരമായി പോകാം.

മകയിരം: ഒളിഞ്ഞുകിടന്നിരുന്ന കഴിവുകള്‍ പുറത്തെടുക്കാനും അവയെ മിനുക്കാനും സാധിക്കും. പ്രധാനപ്പെട്ട ചില വിഷയങ്ങളില്‍ സഹോദരങ്ങളുമായി പോസിറ്റീവായ ചര്‍ച്ചകളുണ്ടാകാം. സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, ജോലികള്‍ കൃത്യമായി പദ്ധതിയിട്ടത് പ്രകാരം ചെയ്തുതീര്‍ക്കുക. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും.

തിരുവാതിര: അതിഥികളെത്തുന്നത് മൂലം ചില ജോലികള്‍ മുടങ്ങാം. ബന്ധുക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ തേടിയെത്തുന്നത് വീട്ടില്‍ ഉത്സവസമാനമായ അന്തരീക്ഷമുണ്ടാക്കാം. സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും. യാത്രാഗുണം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും.

പുണര്‍തം: ഗുണങ്ങള്‍ ലഭിക്കാൻ സാദ്ധ്യതയുള്ള സമയം. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും നീങ്ങാം. മംഗള കര്‍മ്മങ്ങള്‍ നടത്തും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും, ആത്മവിശ്വാസം വളരും.

പൂയം: പൊതുവെ ഗുണകരമായ ദിവസം. ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അനുഭവ പരിചയമുള്ളവരുടെ കൂടെ സമയം ചെലവിടുന്നത് ഗുണകരമാകും. ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും, ദേവാലയ ദര്‍ശന ഭാഗ്യം, കൃഷിയിലൂടെ നേട്ടം.

ആയില്യം: എല്ലാ തരത്തിലുള്ള ബന്ധങ്ങളും മെച്ചപ്പെടുന്നതാണ് അതുവഴി സന്തോഷം തോന്നാം.
ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങാം. വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

മകം: സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കുന്നതിന് അനുയോജ്യമായ സമയം. ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ട് പോകാം. ആകര്‍ഷകമായി സംസാരിക്കും, ആഗ്രഹപ്രാപ്തി, വ്യാപാരികള്‍ക്ക് നല്ലസമയം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, കച്ചവടത്തിൽ നിന്നും മികച്ച നേട്ടം.

പൂരം: നല്ല ചിന്തകളില്‍ ഭാവിയിലേക്ക് ഗുണം കൊണ്ടുവരാം. വീട്ടില്‍ സന്തോഷവും സ്നേഹവും നിറയും.
ഉല്ലാസയാത്ര നടത്തും, വ്യവഹാര വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, തൊഴില്‍ സ്ഥാപനത്തിൽ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും.

ഉത്രം: വാഹന ഇടപാടിൽ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാൻ കഴിയും. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. അന്യരിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, രോഗശാന്തി.‍ ബന്ധുക്കൾ അനുകൂലരാകും, ഇപാടുകളില്‍ ലാഭം. കുടുംബത്തില്‍ ഐശ്വര്യം,ധനാഭിവൃദ്ധിയുടെ സമയം.

അത്തം: വിനോദങ്ങളിൽ പങ്കെടുക്കും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും.ശത്രു ജയം, പുതിയ അവസരങ്ങൾ, ഉല്ലാസകരമായ അനുഭവങ്ങള്‍, തൊഴിൽ രംഗത്ത് പേരും പെരുമയും ഉണ്ടാകും. വ്യവഹാരവിജയം.

ചിത്തിര: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പണമിടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ധനപരമായി അനിശ്ചതത്വം തുടരും, വിവാഹാ ആലോചനകള്‍ മുടങ്ങും.‍

ചോതി: മുതിർന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. അനാവശ്യ ചിന്തകൾ മനസ്സനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ലഘുവായ നഷ്ടങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. മറ്റുള്ളവര്‍ക്ക് കൊടുത്ത പണം തിരികെ ലഭിക്കില്ല, തൊഴില്‍ നഷ്ടം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും.

വിശാഖം: വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മടി തോന്നാം. സാമ്പത്തിക കാര്യങ്ങള്‍ക്ക് എപ്പോഴും പരമാവധി ശ്രദ്ധ നല്‍കുക. വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപെടും, കടമകള്‍ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, നല്ലക്ഷമയോടെ കാര്യങ്ങള്‍ നിറവേറ്റണം.

അനിഴം: ജോലിസ്ഥലത്തെ അന്യരുടെ ഇടപെടലുകളില്‍ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കുക. ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം വരും. വാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധ വേണം. പങ്കാളി മുഖേനെ ചതിയും അപമാനവും, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം.

കേട്ട: അനാവശ്യമായ പ്രശ്നങ്ങളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കുക. സ്ട്രെസിനും നെഗറ്റീവ് ആയ ചിന്തകള്‍ക്കും സാദ്ധ്യത. ഏറ്റെടുത്ത കാര്യത്തിൽ പരാജയം സംഭവിക്കും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ അനുഭവപ്പെടും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.

മൂലം: സാമ്പത്തികമായ നിക്ഷേപത്തിന്‍റെ കാര്യം വരുമ്പോള്‍ അത് ഗുണകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. സ്വാശ്രയശീലം വളർത്തണം, സ്വധീനശക്തി വർദ്ധിക്കും, ഭാവി കരുപ്പിടിപ്പിക്കും, ആസൂത്രണ പരമായി പെരുമാറും.

പൂരാടം: വിനോദ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം ചെലവിടാം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് ദോഷമായി വരാം. ഉന്നത സ്ഥാനലബ്ധി, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, യാത്രകൾ ഗുണപ്രദമാകും, മനസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.

ഉത്രാടം: പ്രധാനപ്പെട്ട കാര്യങ്ങളില്‍ വീട്ടിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക. വീട്ടുകാരുടെ ഉപദേശം തേടുന്നത് വഴി വിജയം ഉറപ്പാക്കാം. കര്‍മ്മ മേഖലയില്‍ ഉണര്‍വ് , നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

തിരുവോണം: പദ്ധതിയിടുന്നത് മാത്രം പോര, പ്രവര്‍ത്തനങ്ങളിലേക്ക് കൂടി കടക്കുക. ബിസിനസ് ഫീല്‍ഡില്‍ പുതിയ നയങ്ങള്‍ കൊണ്ടുവരിക. ആത്മവിശ്വാസം വളരും, കലാ മത്സരങ്ങളില്‍ വിജയം, രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് പ്രശസ്ഥി ലഭിക്കും.

അവിട്ടം: ജോലിയോടുള്ള താല്‍പര്യവും സമര്‍പ്പണബോധവും വിജയം നല്‍കാം. അതിനാല്‍ പരിശ്രമങ്ങള്‍ തുടരാം. കുടുംബ സുഖം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ആലോചനകൾ, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും.

ചതയം: ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടാം. കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറും, യാത്രഗുണം, മേലുദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം ഉണ്ടാകും.

പൂരുരുട്ടാതി: വരുമാനം മെച്ചപ്പെടാം. സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. ഉല്ലാസകരമായ അനുഭവങ്ങള്‍, തൊഴില്‍ പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം.

ഉത്തൃട്ടാതി: ജോലിസ്ഥലത്ത് മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുക.
തൊഴില്‍ മേന്മ, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ശാന്തിയും വരും. കുടുംബത്തിൽ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒരുമിക്കും. ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക.

രേവതി: പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സഹകരണം സ്വന്തം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
കിട്ടാക്കടം പിരിഞ്ഞു കിട്ടും, വിജയവും അംഗീകാരവും, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, വിദേശ യാത്രക്കും മറ്റും തീരുമാനമാകും. വിവാഹിതർ അല്ലാത്തവർ മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.