
കൽപ്പറ്റ: പതിനേഴ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. വയനാട് മുട്ടിൽ ഡബ്ള്യുഒ യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പനി, ഛർദ്ദി, വയറിളക്കം എന്നിവയെത്തുടർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കൂളിൽ നിന്ന് 600ഓളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി. സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.