ss

വിക്രാന്ത് മാസി നായകനായി അഭിനയിച്ച ദ സബർമതി റിപ്പോർട്ട് എന്ന ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലതാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രമാണ് ദ സബർമതി റിപ്പോർട്ട്. സാധാരണക്കാർക്ക് കാണാനാകുന്ന വിധത്തിൽ ഇൗ സത്യം പുറത്തുവരുന്നത് നല്ലതാണ്. വ്യാജ ആഖ്യാനങ്ങൾക്ക് പരിമിത കാലത്തേക്ക് മാത്രമേ നിലനിൽപ്പുണ്ടാകൂ. ഒടുവിൽ വസ്തുതകൾ പുറത്തുവരുമെന്നും മോദി എക്സിൽ കുറിച്ചു. ധീരജ് സർണ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യദിനം നേടിയ കളക്ഷൻ 1.69 കോടി രൂപയാണ്.