drrr

ബംഗളൂരു: മൊബൈൽ ഉപയോഗം അതിനു കടന്നതിലും പഠനത്തിൽ താത്പര്യമില്ലാത്തതിലും 14കാരനെ അച്ഛൻ തലയ്ക്കടിച്ച് കൊന്നു. ബംഗളൂരുവിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മകൻ തേജസ് അസുഖബാധിതനായി മരിച്ചതാണെന്ന് അയൽക്കാരോട് പറഞ്ഞ് അച്ഛൻ രവികുമാർ തിടുക്കപ്പെട്ട് സംസ്‌കാരം നടത്താൻ ശ്രമിച്ചു.

എന്നാൽ അമ്മ ശശികല എതിർക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ ഇടപെടുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. തേജസ് ക്ലാസിൽ പോകാൻ കൂട്ടാക്കത്തതിലും അമിതമായി മൊബൈൽ ഉപയോഗിക്കുന്നതിലും മരപ്പണിക്കാരനായ രവികുമാർ അസ്വസ്ഥനായിരുന്നു. പരീക്ഷകളിൽ തോൽക്കുന്നതിലും മൊബൈൽ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നന്നാക്കിത്തരണമെന്ന് തേജസ് ആവശ്യപ്പെട്ടതിനെതുടർന്ന് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായി. തുടർന്ന് ക്രിക്കറ്റ് ബാറ്റെടുത്ത് രവികുമാർ തേജസിന്റെ തലയിൽ അടിച്ചു. പിന്നീട് തല ചുമരിൽ ശക്തമായി ഇടിച്ചു. ഇതേത്തുടർന്ന് തേജസ് മരണപ്പെടുകയായിരുന്നു.