
ലിമ: തായ്‌വാന് നൽകുന്ന പിന്തുണയുടെ പേരിൽ അതിരുകടക്കരുതെന്ന മുന്നറിയിപ്പ് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവർത്തിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഇന്നലെ പെറുവിലെ ലിമയിലെ ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു ഇരുവരും മുഖാമുഖം ചർച്ച നടത്തിയത്. ട്രംപ് ഭരണകൂടവുമായി സഹകരിക്കാൻ ചൈന തയ്യാറാണെന്നും ഷീ വ്യക്തമാക്കി.
സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്. നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും യു.എസ് തായ്‌വാന് പിന്തുണ നൽകുന്നതിനെതിരെ ചൈന നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
# നിലപാട് വ്യക്തമാക്കി ഷീ
1. തായ്‌വാൻ വിഷയം, ജനാധിപത്യവും മനുഷ്യാവകാശങ്ങളും, പാതകളും സംവിധാനങ്ങളും, വികസന താത്പര്യങ്ങൾ എന്നിവ വെല്ലുവിളിക്കാൻ പാടില്ലാത്ത ചൈനയുടെ നാല് ചുവപ്പ് രേഖകളാണ്
2. ചൈന - യു.എസ് ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷണ വലയം ഇവയാണ്
3. ദക്ഷിണ ചൈനാ കടലിലെ ഉഭയകക്ഷി തർക്കങ്ങളിൽ ഇടപെടരുത്. പ്രകോപനപരമായ നീക്കങ്ങളെ പിന്തുണയ്‌ക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്