pic

വാഷിംഗ്ടൺ: ലിബേർട്ടി എനർജി കമ്പനി സി.ഇ.ഒ ആയ ക്രിസ് റൈറ്റിനെ യു.എസിന്റെ ഊർജ്ജ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഷെയ്‌ൽ ഗ്യാസ് ഉത്പാദന രംഗത്ത് പ്രവർത്തിക്കുന്ന പിനക്കിൾ ടെക്നോളജീസ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ക്രിസ്. മറ്റ് നിരവധി എണ്ണ, വാതക കമ്പനികളിലും ക്രിസിന് പങ്കാളിത്തമുണ്ട്. കാലാവസ്ഥാ വ്യതിയാന പ്രസ്ഥാനങ്ങൾക്ക് എതിരാണ് ക്രിസ്. യു.എസിന്റെ ഫോസിൽ ഇന്ധന ഉത്പാദനം വർദ്ധിപ്പിക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം പ്രാവർത്തികമാക്കുകയാണ് ക്രിസിന്റെ പ്രധാന ദൗത്യം.