
കോഴിക്കോട് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുഷ റഹീമിന്റെ മോചന ഉത്തരവ് വൈകുന്നു. കേസ് ഇന്ന് റിയാദ് ക്രിമിനൽ കോടതി ഇന്ന് പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9.30ന് പരഗണിക്കുന്നതിന് സമയം നൽകിയതായി റിയാദ് റഹീം സഹായസമിതി അറിയിച്ചു. ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ച് കിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും. കേസ് രണ്ടാഴ്ചതേക്ക് കൂടി നീട്ടിയതോടെ റഹീമിന്റെ ജയിൽ മോചനം ഇനിയും വൈകും.
ലവിലുള്ള ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുക. ഇന്നലെ രാവിലെ എട്ടരയ്ക്ക് കേസ് പരിഗണിച്ച കോടതി വിധിപ്രസ്താവം നീട്ടിയതായി അറിയിക്കുകയായിരുന്നു. റഹീമിന്റെ അഭിഭാഷകനായ ഒസാമ അൽ അംമ്പർ, എംബസി ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രധിനിധി സിദ്ധീഖ് തുവ്വൂർ എന്നിവർ കോടതിയിൽ എത്തിയിരുന്നു. ഓൺലൈനായാണ് റഹീം ഹാജരായത്. ഇത് രണ്ടാംതവണയാണ് വിധി പറയുന്നത് നീട്ടുന്നത്. കഴിഞ്ഞ മാസം 21 ന് നടന്ന സിറ്റിംഗിൽ കേസിന്റെ വിധി ഇന്നത്തേക്ക് മാറ്റിയിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. മോചന ഉത്തരവ് മാത്രമാണ് ഇനി വരാനുള്ളത്. അത് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും നിയമസഹായസമിതിയും.