
കീവ്: യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കീവ്, ഡൊണെസ്ക്, ലിവീവ്, ഒഡേസ തുടങ്ങിയ വിവിധ ഇടങ്ങളിലായി 10 പേർ കൊല്ലപ്പെട്ടു. പലയിടത്തും വൈദ്യുതി വിതരണം താറുമാറായി. 120 മിസൈലുകളും 90 ഡ്രോണുകളും റഷ്യ രാജ്യത്തിന് നേരെ വിക്ഷേപിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.