
ബീജിംഗ്: ചൈനയിൽ 21കാരൻ 8 പേരെ കുത്തിക്കൊന്നു. 17 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ജിയാംഗ്‌സൂ പ്രവിശ്യയിലെ വുഷീ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്സ് ആൻഡ് ടെക്നോളജിയിലായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥിയായ ഇയാൾ പരീക്ഷയിൽ പരാജയപ്പെട്ട ദേഷ്യത്തിനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.