ചങ്ങനാശേരി: സേക്രഡ് ഹാർട്ട് സ്‌കൂളിലെ പുതുതായി നിർമിച്ച മാർ ജോസഫ് പൗവത്തിൽ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എസ്സെച്ച് ട്രോഫി ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്ക്കറ്റ്ബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് തെരേസസ് എച്ച്.എസ്.എസ് എറണാകുളവും ആൺകുട്ടികളിൽ ഓക്സ്‌ഫോർഡ് സ്‌കൂൾ കരവാളൂരും ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ
സെന്റ് തെരേസസ് 38 - 29ന് സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവരയെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.ആൺകുട്ടികളിൽ ഓക്സ്‌ഫോർഡ് സ്‌കൂൾ 72-16ന് എ കെ എം പബ്ലിക് സ്‌കൂൾ ചങ്ങനാശേരിയെ (72 16 ) പരാജയപ്പെടുത്തി ജേതാക്കളായി.
മുൻ ഇന്റർനാഷണൽ റഫറിയും കേരള റഫറി കമ്മീഷൻ ചെയർമാനുമായ ഫിലിഫ്സ് വടക്കെക്കളം ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
ആൺകുട്ടികളുടെ ഫൈനലിൽ ഓക്സ്‌ഫോർഡ് സ്‌കൂൾ കരവാളൂരും എ കെ എം പബ്ലിക് സ്‌കൂൾ ചങ്ങനാശേരിയും തമ്മിൽ ഏറ്റുമുട്ടുന്നു