agriculture

കോട്ടയം: രാജ്യാന്തര രംഗത്തെ പ്രതികൂല ചലനങ്ങളും ഇന്ത്യയിലെ ഉത്പാദന ഇടിവും റബര്‍ വിപണിക്ക് ഉണര്‍വ് നല്‍കുന്നു. കനത്ത മഴയില്‍ ടാപ്പിംഗ് കുറഞ്ഞതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയില്‍ എത്താതായതോടെ ആര്‍.എസ്.എസ് നാലിന്റെ വില 178 രൂപയില്‍ നിന്ന് 183ല്‍ എത്തി. ബാങ്കോക്ക് വില അഞ്ച് രൂപയാണ് കുറഞ്ഞത്.

ടയര്‍ കമ്പനികള്‍ ആഭ്യന്തര വില കൂടാതിരിക്കാന്‍ വിപണിയില്‍ നിന്ന് വിട്ടുനിന്നു. വരും ദിവസങ്ങളിലും വില കൂടിയേക്കും. എന്നാല്‍ വ്യാപാരി വിലയും റബര്‍ ബോര്‍ഡ് വിലയും തമ്മിലുള്ള അന്തരം കിലോയ്ക്ക് എട്ട് രൂപ വരെ ഉയര്‍ന്നതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് ഇപ്പോഴും കാര്യമായ നേട്ടം ലഭിക്കുന്നില്ല.

കിലോയ്ക്ക് 200 രൂപ ലഭിക്കും വരെ റബര്‍ഷീറ്റ്, ലാറ്റെക്‌സ്, ഒട്ടുപാല്‍ എന്നിവയുടെ വില്പനയ്ക്കെതിരെ പ്രചാരണം നടത്തും. - വി.വി ആന്റണി, ദേശീയ പ്രസിഡന്റ് എന്‍. സി. .ആര്‍.പി.എസ്


കുരുമുളക് വില മുകളിലേക്ക്

ഉത്സവസീസണ്‍ കഴിഞ്ഞിട്ടും കുരുമുളക് വില മുകളിലേക്ക് നീങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറയുന്നതിനാല്‍ വില ഇനിയും കൂടിയേക്കും. ശ്രീലങ്കയിലെ ഗ്രേഡ് കുറഞ്ഞ മുളകില്‍ ഹൈറേഞ്ച് കുരുമുളക് കലര്‍ത്തിയാണ് വ്യാപാരികള്‍ വില്‍ക്കുന്നത്.