
ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2: ദ റൂൾ ട്രെയിലർ പുറത്ത്. പാട്നയിലെ ഗാന്ധി മൈതാനത്ത് ആഘോഷമായാണ് ട്രെയിലർ റിലീസിംഗ് . മാസ് ഫൈറ്റ് കോമ്പിനേഷൻ സീനുകൾ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. ഫഹദ് ഫാസിലിന്റെ മാസ് പ്രകടനമാകും ചിത്രത്തിലേതെന്ന് വ്യക്തമാണ്. ട്രെയിലറിൽ ഫഹദിന്റെ സ്ക്രീൻ പ്രസൻസും സ്റ്റൈലും എല്ലാം അതിന് വഴിവയ്ക്കുന്നുണ്ട്. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്.
തെലുങ്കാനയുടെ മണ്ണിൽ നിന്ന് പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്റർടെയ്ൻമെന്റാണ്. ഒരു മാസം മുമ്പേ കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നു. 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകും.
മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് നിർമ്മാണം. പി.ആ|ർ. ഒ ആതിര ദിൽജിത്ത്.
.