
കറാച്ചി: പാകിസ്ഥാന്റെ ട്വന്റി- 20 ഏകദിന ടീമുകളുടെ താത്കാലിക കോച്ചായി മുൻ പേസറും നിലവിലെ സെലക്ഷൻ കമ്മിറ്റിയംഗവുമായ അക്വിബ് ജാവേദിനെ നിയമിച്ചു. രാജിവച്ച ദക്ഷിണാഫ്രിക്കക്കാരൻ ഗാരി കിർസ്റ്റന് പകരക്കാരനായണ് അക്വിബ് ജാവേദ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. പാകിസ്ഥാൻ വേദിയായി നിശ്ചയിച്ചിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി വരെയാണ് കരാർ. സെലക്ടർ സ്ഥാനത്തും അക്വിബ് തുടരും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി. പാക് ടീമിന്റെ വെറ്റ്ബാൾ പരമ്പരകൾക്കായുള്ള ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് ടീം പരിശീലകൻ ജേസൺ ഗില്ലെസ്‌പിക്കായിരുന്നു താത്‌കാലിക ചുമതല. സിംബാബ്‌വെയ്ക് എതിരായി 24ന് തുടങ്ങുന്ന ഏകദിന പരമ്പര മുതൽ അക്വിബ് പാകിസ്ഥാന്റെ പരിശീലകനാകും.