
ബംഗളൂരു: നിലവിൽ മുംബയ് ടീമിന്റെ പ്രധാന കോച്ച് ഓംകാർ സാൽവി അടുത്ത ഐ.പി.എൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചാകും. മുംബയ്‌യെ കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ചാമ്പ്യന്മാരും ഇറാനി കപ്പ് ജേതാക്കളുമാക്കിയ ഓംകാർ മാർച്ചിൽ മുംബയ്‌യുമായുള്ള കരാർ അവസാനിക്കുന്നതോടെ ആർ.സി.ബിയിൽ എത്തും. ഇന്ത്യൻ വനിതാ ദേശീയ ടീമിന്റെ ബൗളിംഗ് കോച്ചും മുൻ ഇന്ത്യൻ താരവുമായിരുന്ന ആവിഷ്കാർ സാൽവിയുടെ സഹോദരനാണ് ഓംകാർ സാൽവി.