
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ജേതാക്കളായ ബ്രസീലും വിജയവഴിയിൽ തിരിച്ചെത്താൻ നാളെ കളത്തിലിറങ്ങുന്നു.അർജന്റീനയ്ക്ക് ഇന്ത്യൻ സമയം നാളെ രാവിലെ 5.30ന് തുടങ്ങുന്ന മത്സരത്തിൽ പെറുവാണ് എതിരാളി. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ലാ ബൊമ്പനേറ സ്റ്റേഡിയത്തിലാണ് മത്സരം.കഴിഞ്ഞ മത്സരത്തിൽ പരാഗ്വെയുടെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ മെസ്സിയും സംഘവും പെറുവിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ബൂട്ട് കെട്ടുന്നത്.കഴിഞ്ഞ മത്സരത്തിൽ ചിലിയെ സമനിലയിൽ തളച്ചാണ് പെറുവരുന്നത്. 11മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള അർജന്റീന ഒന്നാം സ്ഥാനത്തുംഒരുജയം മാത്രമുള്ള പെറു ഒമ്പതാം സ്ഥാനത്തുമാണ്.
കഴിഞ്ഞ മത്സരത്തിൽ വെനസ്വേലയോടെ സമനില വഴങ്ങേണ്ടിവന്ന ബ്രസീലിന് ഉറുഗ്വേയാണ് എതിരാളികൾ.
ഇന്ത്യൻ സമയം നാളെ രാവിലെ 6.15മുതലാണ് മത്സരം. പോയി ബ്രസീലിന്റെ തട്ടകമായ സാൽവദോറിലെ ഫോണ്ടെ നോവ അരീനയിലാണ് മത്സരം. 19 പോയിന്റുള്ള ഉറുഗ്വെ രണ്ടാമതും 17 പോയിന്റുള്ള ബ്രസീൽ നാലാമതുമാണ്.