a

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലർ മേഖലയിൽ ഭീകരരുടെ ഒളിത്താവളം സേന തകർത്തു. ഇന്നലെ പട്ടാളവും സി.ആർ.പി.എഫും പൊലീസും സംയുകതമായി നടത്തിയ ഓപ്പറേഷനിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഒളിത്താവളത്തിൽ പാത്രങ്ങളും ഭക്ഷണ സാധനങ്ങളും കണ്ടെത്തി.

അതിനിടെ,​ ബാരാമുള്ളയിൽ ഭീകരരുമായി ബന്ധമുള്ള യുവാവിനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. കുൽഗാം നാഗനാട് സ്വദേശി ഷൗക്കത്ത് അഹമ്മദ് ഭട്ടാണ് കസ്റ്റഡിയിലുള്ളത്. ഇയാളിൽ നിന്ന് എ.കെ 47 റൈഫിളും വെടിയുണ്ടെകളും പിടിച്ചെടുത്തു.