pic

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായി തെരച്ചിൽ ശക്തമാക്കി പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നോർത്താംപ്ടൺഷെയറിൽ താമസമാക്കിയ ഹർഷിത ബ്രെല്ല എന്ന 24കാരിയുടെ മൃതദേഹം ഈസ്​റ്റ് ലണ്ടനിൽ നിന്ന് കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് പങ്കജ് ലാംബ ആകാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു. ഈ മാസം ആദ്യം കൊല നടത്തിയ ശേഷം മൃതദേഹം കാറിൽ ഒളിപ്പിച്ച് ഇയാൾ കടന്നെന്നാണ് നിഗമനം. ലാംബ ഇതിനോടകം രാജ്യം വിട്ടിട്ടുണ്ടാകുമെന്നും കരുതുന്നു. ഇയാളെ പറ്റി വിവരം ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്നും പൊലീസ് നിർദ്ദേശമിറക്കി.