delhi

ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം ഗുരുതരമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. രാവിലെ എട്ട് മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ചു. ഓൺലൈനായി ക്ലാസുകൾ എടുക്കാം. ആവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.