
മുംബയ്: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായ അൻമോൾ ബിഷ്ണോയി യു.എസിലെ കാലിഫോർണിയയിൽ പിടിയിലായെന്ന് റിപ്പോർട്ട്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനൽകിയേക്കും. അൻമോളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ ഇനാം വാഗ്ദാനം ചെയ്തിരുന്നു.
ബാബാ സിദ്ദിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെയുള്ള വെടിവയ്പ് എന്നിവയിലെല്ലാം അൻമോളിനെ പ്രതി ചേർത്തിട്ടുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അൻമോൾ, കഴിഞ്ഞ വർഷമാണ് കാനഡയിലേക്ക് കടന്നത്. ലോറൻസ് ഗുജറാത്തിലെ സബർമതി ജയിലിലാണ്.