uae

വർക്ക് പെർമിറ്റുള്ള സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ തന്നെ കുടുംബത്തെ സ്‌പോൺസർ ചെയ്യാനാവും. ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. യുഎഇയുടെ ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) പ്രകാരം യു.എ.ഇയിൽ കുറഞ്ഞത് 3000 ദിർഹം വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഭർത്താവിനും മക്കൾക്കും റസിഡൻസി വിസക്കായി സ്‌പോൺസർ ചെയ്യാം.