
കോഴിക്കോട്: ഐ ലീഗ് 2024/ 2025 സീസണിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽനടക്കും. ഡിസംബർ 3 ന് രാത്രി 7ന് നടക്കുന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ മിസോറം ക്ലബ് ആയ ഐസ്വാൾ എഫ് സിയാണ് ഗോകുലത്തിന്റഎ എതിരാളികൾ.
സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 22 ന് ഗോകുലം ഹൈദരാബാദ് ക്ലബായ ശ്രീനിധി എഫ്. സി യെ നേരിടും. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. ഗോകുലം ഹോം ഗ്രൗണ്ട് മഞ്ചേരിയാക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.