
നാഗ്പൂർ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന്റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. നാഗ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ കാറിന് നേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നുസംഭവം. തലയ്ക്ക് പരിക്കേറ്റ അനിൽ ദേശ്മുഖിനെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.