pic

ന്യൂഡൽഹി: 2023 - 24 അദ്ധ്യയന വർഷത്തിൽ ഇന്ത്യയിൽ നിന്ന് യു.എസിൽ ഉന്നത പഠനത്തിന് എത്തിയത് 3,30,000ലേറെ വിദ്യാർത്ഥികൾ. ഇക്കാലയളവിൽ യു.എസിലെത്തിയ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ്. 2009ന് ശേഷം ആദ്യമായാണ് ഇന്ത്യ മറ്റ് വിദേശരാജ്യങ്ങളെ പിന്നിലാക്കിയതെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെ​റ്റി പറഞ്ഞു.

മുൻ അദ്ധ്യയന വർഷത്തേക്കാൾ 23 ശതമാനം വർദ്ധനയാണ് ഇത്തവണ ഉണ്ടായത്. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയും യു.എസും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.

1,97,000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് യു.എസിൽ ബിരുദ കോഴ്‌സുകൾക്ക് ചേർന്നു. അണ്ടർ ഗ്രാജുവേറ്റ് തലത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഇപ്രാവശ്യം 36,000 കടന്നു. ഇന്ത്യയിൽ പഠിക്കുന്ന അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണം 300ൽ നിന്ന് 1300 ആയും ഉയർന്നു.