arrest

അടൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീടുകയറി അക്രമിച്ച ശേഷം ശരീരത്തിൽ കിടന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ.പുനലൂർ തെൻമല ഉറുകുന്ന് മനീഷാ ഭവനിൽ രഞ്ജിനി(32)നെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

രഞ്ജിനിക്കൊപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവിനെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13 ന് പുതുശ്ശേരി ഭാഗം ലതാ മന്ദിരത്തിൽ നളിനി(80)യുടെ വീട്ടിലെത്തി ആക്രമിച്ച ശേഷമാണ് മോഷണം നടത്തിയത്. തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.