
വെല്ലിംഗ്ടൺ:നിരോധിത ലഹരി വസ്തുവായ കൊക്കൈയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂസിലാൻഡ് പേസ് ഓൾറൗണ്ടർ ഡഗ് ബ്രേസ്വെല്ലിന് ഒരുമാസത്തെ വിലക്ക്. കഴിഞ്ഞ ഏപ്രിലിൽ താരത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.
ന്യൂസിലാൻഡിലെ ട്വന്റി-20 ലീഗായ സൂപ്പർ സ്മാഷിൽ കഴിഞ്ഞ ജനുവരിയിൽ, വെല്ലിംഗ്ടൺ ഫയർബേർഡ്സിനെതിരെ ഓൾറൗണ്ട് പ്രകടനത്തിലൂടെ സെന്റർ സ്റ്റാഗ്സിനെ ബ്രേസ്വെൽ ജയിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരം കൊക്കൈയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയത്. ന്യൂസിലാൻഡിലെ സ്പോർട്സ് ട്രിബ്യൂണലാണ് വിലക്ക് ഏർപ്പെടുത്തിയത്.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പാണ് താരം കൊക്കൈയ്ൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിലക്ക് മൂന്ന് മാസമാക്കിയിരുന്നു. ലഹരിയിൽ നിന്ന് മോചനത്തിന് ചികിത്സ തേടിയതോടെ ശിക്ഷ ഒരുമാസമാക്കി കുറച്ചു. കഴിഞ്ഞ ഏപ്രിലിൽ താരത്തിന് വിലക്കും ലഭിച്ചു. 34കാരനായ ബ്രേസ്വെൽ 3 ഫോർമാറ്റിലും ന്യൂസിലാൻഡിനായ കളിച്ചിട്ടുണ്ട്.