
വാഷിംഗ്ടൺ : യു.എസിൽ ആശങ്കയായി വീണ്ടും ഇ.കോളി ബാക്ടീരിയ വ്യാപനം. കാലിഫോർണിയയിൽ ഒരാൾ മരിച്ചു. കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്രിംവേ ഫാംസിന്റെ പായ്ക്ക് ചെയ്ത ഓർഗാനിക് കാരറ്റിൽ നിന്നാണ് അണുബാധ പടർന്നതെന്ന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി) അറിയിച്ചു.
18 സംസ്ഥാനങ്ങളിലായി 39 കേസുകൾ കണ്ടെത്തി. സെപ്തംബർ 6 - ഒക്ടോബർ 28 കാലയളവിലാണ് ഇവർക്ക് അണുബാധ സ്ഥിരീകരിച്ചത്. ബാക്ടീരിയ സാന്നിദ്ധ്യമുള്ള കാരറ്റുകൾ ഷോപ്പുകളിൽ നിന്ന് പിൻവലിച്ചു.
കഴിഞ്ഞ മാസം ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡൊണാൾഡ്സിന്റെ ബർഗർ കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ബർഗറിലെ ഉള്ളിയിലാണ് ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്.