
അശ്വതി: തൊഴിൽപരമായി യാത്രകൾ ചെയ്യേണ്ടി വരും. ഭൂമിയോ വീടോ വാങ്ങാനവസരമുണ്ടാകും. വിദേശയാത്ര സാദ്ധ്യമാകും. കർഷകർക്ക് അനുകൂലസമയം. സ്വന്തക്കാരിൽ നിന്ന് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യദിനം വെള്ളി.
ഭരണി: വ്യാപാരത്തിൽ നിന്ന് കൂടുതൽ ആദായമുണ്ടാകും. ലഭിച്ച കരാറുകളിൽ ചിലത് പിൻവലിയ്ക്കാനിടയുണ്ട്. ദൂരയാത്രകൾ ആവശ്യമായി വരും. ദീർഘകാലമായി ആഗ്രഹിച്ച കാര്യം സാധിക്കും. ശത്രുക്കളുടെ പ്രവർത്തനം ദോഷകരമാകും. ഭാഗ്യദിനം ചൊവ്വ.
കാർത്തിക: മറ്റുള്ളവർക്ക് ഗുണമുണ്ടാകുന്ന പ്രവൃത്തികൾ ചെയ്യും. എഴുത്തുകൾക്ക് അനുകൂലമായ മറുപടി ലഭിക്കും. സ്‌നേഹിതരിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. അനാവശ്യ പ്രവൃത്തികൾ നഷ്ടം വരുത്തിവയ്ക്കും. ഭാഗ്യദിനം വ്യാഴം.
രോഹിണി: വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. കൂട്ടുകച്ചവടത്തന് മികച്ച പ്രവർത്തനം ആവശ്യമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. വിദേശത്തുള്ള ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും. ഭാഗ്യദിനം ബുധൻ.
മകയിരം: പൂർവിക സ്വത്ത് കൈവശം വന്നുചേരും. പണവും വിശേഷ വസ്ത്രങ്ങളും ലഭിക്കാനിടയുണ്ട്. വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതിയുണ്ടാകും. കൃഷിയിൽ നിന്ന് വരുമാനമുണ്ടാകും. ശത്രുശല്യം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
തിരുവാതിര: ഉദ്യോഗത്തിൽ ഉന്നത സ്ഥാനം വഹിക്കേണ്ടിവരും. പലകാര്യങ്ങളിലും ധീരമായ തീരുമാനമെടുക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പിതാവിന് ശ്രേയസ് വർദ്ധിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് ആദായമുണ്ടാകും. ഭാഗ്യദിനം ശനി.
പുണർതം: സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും ചെലവുകൾ വർദ്ധിക്കും. വിദേശയാത്ര സാദ്ധ്യമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. കർമ്മരംഗത്ത് മത്സരവും ആദായവും പ്രതീക്ഷിക്കാം. ജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ഭാഗ്യദിനം ചൊവ്വ.
പൂയം: വിനോദത്തിനും ആഡംബരത്തിനും പണം ചെലവഴിക്കും. യാത്രകൾ പ്രയോജനകരമാകും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കും. പ്രേമകാര്യങ്ങളിൽ വിജയം. അയൽക്കാർ അനുകൂലമായി പെരുമാറും. ഭാഗ്യദിനം വെള്ളി.
ആയില്യം: കലാകാരന്മാർക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. സ്വയം തൊഴിലിൽ ചെയ്യുന്നവർക്ക് സന്ദർഭം അനുകൂലമാണ്. ബാങ്ക് ലോണുകൾ പാസായികിട്ടും. വിദ്യാർത്ഥികൾ പുതിയ കോഴ്സിനു ചേരും. വാഗ്ദാനങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ഭാഗ്യദിനം ബുധൻ.
മകം: കേസുകൾ മദ്ധ്യസ്ഥൻ മുഖേന അവസാനിപ്പിക്കും. ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. മന്ദഗതിയിലുള്ള സ്ഥാപനം മെച്ചപ്പെടും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തിയും പദവിയുമുണ്ടാകും. ബന്ധുക്കളിൽ നിന്ന് സഹകരണമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
പൂരം: സ്വയം തൊഴിലിലേർപ്പെട്ടവർക്ക് നല്ല കാലമാണ്. ഭൂമി വില്പനയിൽ ലാഭമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ഗുണകരമാണ്. യുവജനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമാകും. എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. ഭാഗ്യദിനം ബുധൻ.
ഉത്രം: നിയമജ്ഞർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. പരസ്യം മുഖേന ലാഭമുണ്ടാകും. മുമ്പ് എഴുതിയ പരീക്ഷകളിൽ വിജയവും ജോലിയും കിട്ടിയേക്കും. വ്യവസായശാലകളിൽ തൊഴിൽ തർക്കമുണ്ടാകും. വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാം. ഭാഗ്യദിനം ശനി.
അത്തം: വിവാഹകാര്യങ്ങളിൽ തീരുമാനമാകും. വീട്ടിൽ ധാരാളം സന്ദർശകരുണ്ടാകും. ശുഭകാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കും. കരാറുകാർക്ക് നല്ല സമയമല്ല. രാഷ്ട്രീയക്കാർക്ക് അനുകൂലം. ഭാഗ്യദിനം ഞായർ.
ചിത്തിര: പുതിയ ജോലിക്കോ വ്യവസായത്തിനോ ശ്രമിക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തികൾ എതിർഫലമുണ്ടാകും. പൂർവിക സ്വത്ത് വന്നു ചേരും. വാഹനങ്ങളിൽ നിന്ന് ആദായം ലഭിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം ചൊവ്വ.
ചോതി: പ്രതീക്ഷിച്ച കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിന് കാലതാമസം നേരിടും. കടക്കാരുടെ സമ്മർദ്ദം വർദ്ധിക്കും. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. ഭാഗ്യദിനം വ്യാഴം.
വിശാഖം: ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഉത്തരവാദിത്വപ്പെട്ട ജോലികൾ ഏറ്റെടുക്കും. ബന്ധുജനങ്ങളുമായും സുഹൃത്തുക്കളുമായും അകന്നുകഴിയേണ്ടിവരും. തൊഴിലിൽ ശ്രദ്ധപതിപ്പിക്കും. ഭാഗ്യദിനം ഞായർ.
അനിഴം: തൊഴിലിൽ പുരോഗതിയുണ്ടാകും. മെഡിക്കൽ, എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്ക് നല്ല സമയം. സർക്കാർ അനുകൂല്യങ്ങൾക്ക് കാലതാമസമുണ്ടാകും. ദൈവിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. അദ്ധ്യാപകർക്ക് നല്ലസമയം. ഭാഗ്യദിനം വെള്ളി.
തൃക്കേട്ട: ഏറ്റെടുത്ത ജോലികൾ ചെയ്തുതീർക്കും. ലോണുകൾ പാസായിക്കിട്ടും. കൂട്ടുകച്ചവടത്തിൽ പുരോഗതിയുണ്ടാകാനിടയില്ല. സന്താനങ്ങളുടെ ഉന്നതിയിൽ അഭിമാനിക്കും. കുടുംബവുമൊത്ത് ഉല്ലാസയാത്രകൾ നടത്തും. ഭാഗ്യദിനം ചൊവ്വ.
മൂലം: ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. ബന്ധുക്കളിൽ നിന്ന് വിദ്വേഷം വരാനിടയുണ്ട്. വസ്ത്ര വ്യാപാരം ലാഭകരമാകും. ബാങ്കിംഗ് ഏർപ്പാടുകളിൽ നടത്തുവർ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശത്തുള്ളവർ ജോലി മതിയാക്കി നാട്ടിലെത്തും. ഭാഗ്യദിനം ശനി.
പൂരാടം: പൊതുവേദിയിൽ പ്രസംഗിക്കാനവസരമുണ്ടാകും. ജോലിയിൽ സ്ഥിരതയുണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വ്രതാനുഷ്ഠാനം, നിത്യകർമ്മം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കും. കച്ചവർക്കാർക്ക് നല്ല സമയമാണ്. ഭാഗ്യദിനം ചൊവ്വ.
ഉത്രാടം: പലകേന്ദ്രങ്ങളിൽ നിന്നും വരുമാനമുണ്ടാകും. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഉന്നവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. പുതിയ വാഹനം വാങ്ങും. തിരഞ്ഞെടുപ്പുകളിലും വ്യവഹാരങ്ങളിലും വിജയിക്കും. ഭാഗ്യദിനം വ്യാഴം.
തിരുവോണം: ഭൂമിയിൽ നിന്നും വാടകയിനത്തിൽ നിന്നും ആദായമുണ്ടാകും. കുടുംബപരമായ കാര്യങ്ങളിൽ ചിട്ടയും സ്ഥിരതയും കൈവരും. ദൂരയാത്രയ്ക്ക് തടസങ്ങൾ നേരിടും. തൊഴിൽ കാര്യങ്ങളിൽ സർക്കാരിന്റെ സഹായമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള പ്രവണതയുണ്ടാകും. കൃഷിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. സർക്കാർ തീരുമാനങ്ങൾ അനുകൂലമാകും. ഇന്റർവ്യൂകളിൽ വിജയിക്കും. ഭാഗ്യദിനം വെള്ളി.
ചതയം: ഊഹക്കച്ചവടത്തിൽ നിന്ന് ആദായമുണ്ടാകും. ദൂരയാത്രകൾ മാറ്റിവയ്ക്കേണ്ടിവരും. വിദേശത്തുള്ളവർ സ്വദേശത്ത് മടങ്ങിയെത്തും. ഏത് പ്രവൃത്തിയിലും തുടക്കത്തിൽ തടസങ്ങളുണ്ടാകും. മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി: തൊഴിൽരംഗത്തെ തടസം നീങ്ങും. വരവിനേക്കാൾ ചെലവ് കൂടും. വ്യാപാരരംഗത്ത് ലാഭമുണ്ടാകും. അവനവന്റെ സംസാരം സ്വയം ദോഷമായി വന്നേക്കാം. കഥകളി, നാടക കലാകാരന്മാർക്ക് പ്രശസ്തിയും പണവും വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.
ഉത്രട്ടാതി: സർവീസിൽ നിന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകും. ചെറുയാത്രകളും ശുപാർശകളും ഫലവത്താകും. തിരഞ്ഞെടുപ്പുവിധികൾ അനുകൂലമായിരിക്കും. കടബാദ്ധ്യതകൾ കുറയും. വിദേശ ബിസിനസിൽ ലാഭം. ഭാഗ്യദിനം ശനി.
രേവതി: കലാകായിക രംഗങ്ങളിലുള്ളവർക്ക് അനുകൂല സമയം. സഹപ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണമുണ്ടാകില്ല. തൊഴിൽമേഖലകളിൽ നിന്ന് ആദായമുണ്ടാകും. ഉന്നതവ്യക്തികളുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങും. ഭാഗ്യദിനം ചൊവ്വ.