ഓരോ ജീവജാലങ്ങൾക്കും മരണമുണ്ട്. അതിന് ശേഷം അവർ സ്വർഗത്തിലോ നരകത്തിലോ പോകുമെന്നാണ് വിശ്വാസം. ഇവർ പുനർജനിക്കുമ്പോൾ ശരീരത്തിൽ പല തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടത്രേ. അതിനാൽ തന്നെ സ്വർഗത്തിൽ നിന്നും നരഗത്തിൽ നിന്നും പുനർജനിച്ചവരെ വേർതിരിച്ച് അറിയാൻ സാധിക്കും. അങ്ങനെ ചില ലക്ഷണങ്ങൾ ഉണ്ട്. ഈ ലക്ഷണങ്ങൾ നിങ്ങളിലും ഉണ്ടോയെന്ന് നോക്കൂ.
പാടുകൾ: ചിലർക്ക് ശരീരത്തിൽ ജനിക്കുമ്പോൾ തന്നെ പാടുകൾ ഉണ്ടാവും. അത്തരത്തിലുള്ളവർ സ്വർഗത്തിൽ നിന്ന് പുനർജനിച്ചവരല്ലെന്നാണ് വിശ്വാസം. എന്നാൽ, സ്വർഗത്തിൽ നിന്ന് ജനിച്ചവർക്ക് ശരീരത്തിൽ പാടുകൾ ഉണ്ടായിരിക്കില്ല.
തേജസ്: വലിയ ആൾക്കൂട്ടത്തിന് നടുവിൽ നിന്നാലും നിങ്ങളെ ശ്രദ്ധിക്കപ്പെടും. ശരീരത്തിന്റെ നിറമല്ല തേജസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മറ്റുള്ളവരിൽ ഇല്ലാത്ത ഒരു പ്രത്യേകത ഇവർക്കുണ്ടാവും. സ്വർഗത്തിൽ നിന്ന് പുനർജനിക്കുന്നവരിലാണ് ഈ തേജസ് ഉണ്ടാകുന്നത്.
ആഹാരം: അൽപ്പം ആഹാരം കഴിക്കുമ്പോൾ തന്നെ വിശപ്പ് മാറും. അതിനാൽ വലിയ ആരോഗ്യ പ്രശ്‌നങ്ങളും ഇവർക്ക് ഉണ്ടാവില്ല.
ആരോഗ്യം: സ്വർഗത്തിൽ നിന്ന് ജനിച്ചവർക്ക് രോഗങ്ങൾ അധികമായി വരില്ല. ജീവിതശൈലി രോഗങ്ങൾ ഉണ്ടായാലും അതിൽ നിന്നെല്ലാം ഇവർ വളരെ വേഗം മുക്തി നേടുന്നതാണ്.
ദുഃഖം: സ്വന്തം ജീവിതത്തിലെ വിഷമങ്ങൾ മറന്ന് സന്തോഷത്തോടെ ജീവിക്കാൻ ഇവർക്ക് സാധിക്കും. എന്നാൽ, ഇവർക്ക് വേണ്ടപ്പെട്ടവരുടെ ദുഖങ്ങൾ താങ്ങാനാവില്ല.