
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 സെപ്റ്റംബർ/ഒക്ടോബർ
മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബികോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ
22 ന് കാര്യവട്ടം ക്യാമ്പസ്സിലെ സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിൽ
നടത്തും. വിശദമായ ടൈംടേബിൾ www.keralauniversity.ac.inൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി
(ന്യൂജനറേഷൻ) (റഗുലർ & ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 നവംബർ 25 വരെ
ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ
സ്വീകരിക്കുകയുള്ളൂ.
എം.ജി സർവകലാശാലാ പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 2 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് (ദ്വിവത്സര പ്രോഗ്രാം 2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 6 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ് (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2023 അഡ്മിഷൻ റഗുലർ, 2016 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 3 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും (കാസർകോട്, ധർമശാല സെന്ററുകൾ ഒഴികെ) ഒന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) പരീക്ഷകൾക്ക് 20 മുതൽ 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷാ ഫലം വെബ്സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 30ന് വൈകിട്ട് 5വരെ സ്വീകരിക്കും.
കുസാറ്റ് പരീക്ഷകൾ മാറ്റി
കൊച്ചി: കുസാറ്റിലെ നവംബർ 20ന് നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
ഓർമിക്കാൻ...
1. ജെ.ഇ.ഇ മെയിൻ:- ജെ.ഇ.ഇ മെയിൻ 2025 സെഷൻ ഒന്നിന് 22 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: jeemain.nta.nic.in.
2. പി.ജി മെഡിക്കൽ:- പി.ജി മെഡിക്കൽ ഒന്നാം ഘട്ട അലോട്ട്മെന്റിനായി 23 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in.
3. ഗേറ്റ്:- ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് പരീക്ഷാ അപേക്ഷയിൽ ആവശ്യമെങ്കിൽ തിരുത്തൽ വരുത്താൻ ഇന്നുകൂടി അവസരം. വെബ്സൈറ്റ്: gate2025.iitr.ac.in.