തിരുവനന്തപുരം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നിൽ 19 ദിവസമായി നടത്തിയ റിലേ സത്യഗ്രഹത്തിന്റെ ഭാഗമായി ഇന്ന് സഹകരണ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും.ഡി.എ കുടിശികയിൽ 20 ശതമാനം നൽകുമെന്നും ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയോഗിക്കുമെന്നും 1500ലധികം വരുന്ന ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രിയുടെ ചർച്ചയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ട് ‌നവംബർ ഒന്നുമുതലാണ് റിലേ സത്യഗ്രഹം ആരംഭിച്ചത്.ആദ്യഘട്ട സമരം അവസാനിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് വി.എസ്.ശിവകുമാർ പറഞ്ഞു.അടുത്തഘട്ട സമരത്തിന്റെ ഭാഗമായി 28 മുതൽ 30വരെ കേരള ബാങ്ക് ജീവനക്കാർ പണിമുടക്കും.