ceder

ക്ഷുദ്രജീവികളുടെ ശല്യം എല്ലാ വീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ്. പല കെമിക്കൽ മരുന്നുകളും പ്രകൃതിദത്തമായ വഴികളും ഇവയെ ഒഴിവാക്കാൻ മിക്കവരും പ്രയോഗിക്കാറുണ്ട്. ഇവയ്‌ക്ക് പുറമേ ചിലയിടങ്ങളിൽ അനുഭവപ്പെടുന്ന മറ്റൊരു പ്രശ്‌നമാണ് പാമ്പ് ശല്യം. വീട്ടിനുള്ളിൽ പാമ്പ് കയറിയാൽ പലരും തല്ലിക്കൊല്ലാറുണ്ട്. പാമ്പുപിടുത്തത്തിൽ വിദഗ്ദ്ധരായവരും ഒപ്പം വനംവകുപ്പും ഇപ്പോൾ ഇത്തരം പ്രശ്‌നമുണ്ടാകുമ്പോൾ സജീവമായി ഇടപെടുന്നുണ്ട്. കടിയേറ്റാൽ മരണപ്പെടാൻ സാദ്ധ്യതയുണ്ട് എന്നതിനാൽ മിക്കവർക്കും പാമ്പുകളെ നല്ല പേടിയാണ്. അതിനാൽ തന്നെ വിഷമില്ലാത്ത പാമ്പുകളെ പോലും കണ്ടുകിട്ടിയാൽ പലപ്പോഴും കൊല്ലാറുണ്ട്.

പാമ്പുകളെ വീടിന്റെ പരിസരത്ത് അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് വീടിന് ചുറ്റുമുള്ള ചില ചെടികളും മരങ്ങളും. ഇവ വീട്ടുപരിസരത്തുണ്ടെങ്കിൽ തീർച്ചയായും പാമ്പ് വരും. കാരണം പാമ്പിന്റെ തലയിൽ ജേക്കബ്‌സൺസ് ഓർഗൻ എന്നൊരു അവയവമുണ്ട്. നാവ് നീട്ടുന്നത് വഴി ഇവ സമീപത്തെ മണമുണ്ടാക്കുന്ന രാസവസ്‌തുക്കളെ തിരിച്ചറിയും. ഭക്ഷണത്തിനും ജലത്തിനും തണലിനും വേണ്ടി ചില ചെടികളുടെ ഗന്ധം പിടിച്ചെടുത്ത് പാമ്പ് എത്താറുണ്ട്. ഇത്തരം ചെടികൾ വീട്ടിലെ തോട്ടങ്ങളിലോ പരിസരത്തോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

ദേവദാരു മരത്തിൽ നിന്നും സുഗന്ധം ഉണ്ടാകാറുണ്ട്. ഇവ പാമ്പുകളെ ആകർഷിക്കും. ഇവയിൽ നിന്നും ലഭിക്കുന്ന തണലും തണുപ്പും പാമ്പിന് വളരെ ഇഷ്‌ടമാണ്. ഒപ്പം ഈ മരച്ചുവട്ടിൽ എലികൾ താമസിക്കാൻ തിരഞ്ഞെടുക്കാറുണ്ട് എന്നതും പ്രധാനമാണ്. വിടർന്ന് നീളത്തിൽ വളരുന്ന ചില്ലകളുള്ള മരത്തിൽ പാമ്പിന് ഒളിച്ചിരിക്കാനാകും എന്നതും ഇവയെ ആകർ‌ഷിക്കുന്നു.

citrus

ചെറുനാരകം എന്ന നമുക്കെല്ലാം ഇഷ്‌ടമുള്ള നാരങ്ങയുണ്ടാകുന്ന ചെടിയും പാമ്പിന് ഇഷ്‌ടമാണ്. നാരങ്ങ ശാപ്പിടാനെത്തുന്ന ജീവികളെ പാമ്പ് പിടിക്കുന്നു. ഹൃദ്യമായ സുഗന്ധവും തണലും ഇവയും പാമ്പിന് നൽകുന്നുണ്ട്.

sandal

ചന്ദനമരം പക്ഷികളെയും കരണ്ടുതീനികളെയും ആകർഷിക്കുന്ന മരമാണ്. ഇവയുടെ സുഗന്ധം ആ ജീവികൾക്ക് ഇഷ്‌ടമാണ്. അതിനാൽ തന്നെ പലപ്പോഴും നമുക്ക് ചന്ദനമരത്തിൽ പാമ്പുകളെ പിണഞ്ഞുകിടക്കുന്നതായി കാണാം. ഇഷ്‌ടഭക്ഷണം തേടിയാണിത്.

jasmine
jasmine

മുല്ലച്ചെടികൾ പാമ്പിന് ഇഷ്‌ടമാണ്. നല്ല ഗന്ധമുള്ള മുല്ലപ്പൂക്കൾ ഉണ്ടാകുന്നത് മാത്രമല്ല. ഇവ കാടുപോലെ വളരുമ്പോൾ അതിനുള്ളിൽ ഒളിച്ചിരുന്ന് ഇരപിടിക്കാൻ എളുപ്പമാണ്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും മുല്ല സഹായിക്കും. നമ്മളിൽ മിക്കവർക്കും വീട്ടിൽ വളർത്താൻ ഇഷ്‌ടമുള്ളൊരു ചെടിയാണ് മുല്ല. മുല്ലപ്പൂക്കൾ കൊണ്ട് മാലകെട്ടാനും തലയിൽ ചൂടാനുമെല്ലാം ഇഷ്‌ടമാണ് പലർക്കും. ഇത്തരം ചെടികൾ വീടിന് സമീപമുണ്ടെങ്കിൽ അവയെ നശിപ്പിക്കാതെ പാമ്പിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.