cinema-

മലയാളസിനിമയിൽ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം. മമ്മൂട്ടിയും മോഹൻലാലും കാൽനൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പൻസിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയിൽ ഫഹദ് ഫാസിൽ,കുഞ്ചക്കോ ബോബൻ,നയൻതാര തുടങ്ങിയവരുമുണ്ട്.


മോഹൻലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവൽ സ്വിച്ച് ഓണും സി.ആർ.സലിം ആദ്യ ക്ലാപ്പും നിർവഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാർജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിച്ചു. മോഹൻലാൽ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പൻ പ്രോജക്ടിന് തുടക്കമായി.


ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആർ.സലിം,സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. രൺജി പണിക്കർ,രാജീവ് മേനോൻ,ഡാനിഷ് ഹുസൈൻ,ഷഹീൻ സിദ്ദിഖ്,സനൽ അമൻ,രേവതി,ദർശന രാജേന്ദ്രൻ,സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ,പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം.


പ്രൊഡക്ഷൻ ഡിസൈനർ:ജോസഫ് നെല്ലിക്കൽ,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റ്യൂം :ധന്യ ബാലകൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ:ഡിക്സൺ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടർ:ഫാന്റം പ്രവീൺ.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടൻ,അ ബുദാബി, അസർബെയ്ജാൻ, തായ്ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാകുക. ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും. പി ആർ ഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ്‌