pic

വാഷിംഗ്ടൺ: ടെലിവിഷൻ അവതാരകനും അഭിഭാഷകനുമായ ഷോൺ ഡഫിയെ (53) ഗതാഗത സെക്രട്ടറിയായി തിരഞ്ഞെടുത്ത് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ്. 2011 - 2019 കാലയളവിൽ വിസ്കോൺസിനിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായിരുന്നു. വിസ്കോൺസിനിലെ അഷ്‌ലൻഡ് കൗണ്ടിയിലെ മുൻ ഡിസ്ട്രിക്ട് അറ്റോർണി കൂടിയാണ്.