തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് മടത്തിക്കോണം എന്ന ഗ്രാമത്തിന് സിനിമ ഇപ്പോഴും വിദൂര സ്വപ്നം. തണ്ണീർ മത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും തിയേറ്ററിൽ കണ്ടപ്പോൾ സംവിധായകൻ ഗിരീഷ് എ.ഡിയുടെ സിനിമയിൽ അഭിനയിക്കാൻ അനിഷ്മ അനിൽ കുമാർ ആഗ്രഹിച്ചു.
എന്നാൽ സിനിമയിൽ എങ്ങനെ എത്തണമെന്ന് മാത്രം അറിയില്ല.അപ്രതീക്ഷിത ട്വിസ്റ്ര് സംഭവിച്ചപ്പോൾ കഥ ആകെ മാറി. സൂപ്പർ ശരണ്യക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത െഎ ആം കാതലൻ തിയേറ്രറിലുണ്ട് . സ്വപ്നം കണ്ട സംവിധായകന്റെ സിനിമയിൽ തന്നെ നായികയായി അരങ്ങേറ്രം കുറിക്കാൻ കഴിഞ്ഞതിന്റെ വിശേഷങ്ങൾ അനിഷ്മ പങ്കുവയ്ക്കുന്നു.
നല്ല സമയത്ത്
ഗിരീഷേട്ടന്റെ സിനിമയിൽത്തന്നെ ആദ്യമായി നായികയാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. രണ്ടുവർഷം മുൻപ് ആണ് െഎ ആം കാതലന്റെ ചിത്രീകരണം. കഴിഞ്ഞ വർഷം വിഷുവിന് റിലീസ് തീരുമാനിച്ചു.
റിലീസ് വൈകിയപ്പോൾ വിഷമം തോന്നി. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്നു. പൂവൻ സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഓഡിഷൻ മാത്രമാണ് സിനിമയിൽ എത്താൻ വഴി. പൂവന്റെ ഓഡിഷനിൽ പങ്കെടുക്കാൻ വിളി വന്നപ്പോഴാണ് വീട്ടിൽ പറയുന്നത്. സിനിമയിൽ വരാൻഅത്രമാത്രം ആഗ്രഹിച്ചു. എന്നാൽ അച്ഛനും അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. വീട്ടിൽ ആർക്കും സിനിമ ബന്ധവുമില്ല. അച്ഛനെയും അമ്മയെയും സമ്മതിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി.
പൂവന്റെ ഓഡിഷനാണ് ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്നത്. ആദ്യം സെലക്ടായില്ല. രണ്ടാഴ്ച കഴിഞ്ഞു രണ്ടാമത്തെ ഓഡിഷൻ.
അപ്പോൾ ഇൻ. കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. പൂവന്റെ ലൊക്കേഷനിലാണ് സൂപ്പർ ശരണ്യ ടീമിനെ പരിചയപ്പെടുന്നത്.ഐ ആം കാതലനിൽ വന്നതുംഒാഡിഷനിലൂടെ .ശില്പയെ പോലെ ഞാനും എൻജിനിയറിംഗാണ് പഠിച്ചത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മരണമാസ് എന്ന സിനിമയിൽ ബേസിൽ ജോസഫിന്റെ നായികയായി അഭിനയിച്ചു. മരണമാസിൽ വന്നതും ഓഡിഷനിലൂടെയാണ്. അച്ഛൻ അനിൽകുമാർ കെ.എസ്.എഫ്.ഇയിൽ ജോലി ചെയ്യുന്നു. അമ്മ സുമ സാമൂഹ്യ നീതി വകുപ്പിൽ സൂപ്രണ്ട്. സിനിമയിൽ വന്നശേഷം അച്ഛനും അമ്മയും പ്രോത്സാഹനം തരുന്നുണ്ട്. ഞാൻ ഒറ്ര മകളാണ്. വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്.സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹം. ഏറ്രവും ഇഷ്ടപ്പെട്ട കാര്യമാണ്ഇപ്പോൾ ചെയ്യുന്നത്. അതിന്റെ സന്തോഷം വലുതാണ്. ഐ ആം കാതലൻ പോലെ മരണമാസും പ്രതീക്ഷ നൽകുന്നു.