
കന്നട നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം രുധിരം ഫസ്റ്റ് ലുക്ക് പുറത്ത് . നവാഗതനായ ജിഷോ ലോൺ ആന്റണി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.  കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.ജോസഫ് കിരൺ ജോർജാണ് സഹരചയിതാവ്.ഛായാഗ്രഹണം: സജാദ് കാക്കു,  ഓഡിയോഗ്രഫി: ഗണേഷ് മാരാർ, റൈസിംഗ് സൺ സ്റ്റുഡിയോസിന്റെബാനറിൽ വി.എസ്. ലാലൻ ആണ് നിർമ്മാണം. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയേറ്റിൽ എത്തിക്കുന്നു. പി.ആർ. ഒ: പ്രതീഷ് ശേഖർ.