d

തിരുവനന്തപുരം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സഹകരണമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ മാത്യു കുഴൽനാടൻ,പി.ഉബൈദുള്ള തുടങ്ങിയവർ സംസാരിച്ചു.വർക്കിംഗ് പ്രസിഡന്റുമാരായ സി.കെ.അബ്ദുറഹിമാൻ,സാജൻ സി.ജോർജ്ജ്,ജനറൽ സെക്രട്ടറി കെ.എസ്.ശ്യാംകുമാർ,ബി. ബിജു,കെ.കെ.രാജു എന്നിവർ പങ്കെടുത്തു.ഭാരവാഹികളായ കെ.കെ.ഉഷ,കെ.കെ.സജിത് കുമാർ,കെ.സേതുനാഥ്,കെ.കെ.ലീന,എം.പരമേശ്വേരൻ,അനൂപ് വർഗീസ്,ഷാജി കുര്യൻ,സജു കുമാർ,സജികുമാർ എന്നിവർ നേതൃത്വം നൽകി.കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന് മുന്നിൽ നടത്തിവന്ന റിലേ സത്യഗ്രഹത്തിനും സമാപനമായി.