xylem

കോഴിക്കോട്: സൈലം സ്‌കൂളിൽ സ്‌കോളർഷിപ്പോടെ രണ്ട് വർഷം പഠിക്കാനുള്ള പ്രവേശന പരീക്ഷ നവംബർ 24ന് നടക്കും. മെഡിക്കൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന സൈലത്തിന്റെ പരിശീലന പ്രോഗ്രാമാണ് സൈലം സ്‌കൂൾ. കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫ് രാജ്യങ്ങളിലെ വിവിധ സെന്ററുകളിലും ഓഫ് ലൈൻ ആയാണ് പരീക്ഷ നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 3.30 വരെയാണ് പരീക്ഷാസമയം. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക് സൈലം സ്‌കൂളുകളിൽ 100 % വരെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ അഡ്മിഷനും അടുത്ത വർഷത്തെ റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷനും ഇതോടൊപ്പം സൈലത്തിൽ ആരംഭിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 6009100300.