
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനത്ത് പെപ് ഗ്വാർഡിയോള ഒരു സീസൺ കൂടി തുടരമെന്ന് റിപ്പോർട്ടുകൾ. 2016ലാണ് പെപ് സിറ്റിയിലെത്തിയത്. പെപ്പിന് കീഴിൽ ആറ് പ്രിമിയർ ലീഗ് കിരീടങ്ങളും ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പടെ നിരവധി നേട്ടങ്ങൾ സിറ്റി കരസ്ഥമാക്കിയിരുന്നു.