
കൊച്ചി: ഓസ്‌ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മിഷൻ (ഓസ്‌ട്രേഡ്) ആദ്യമായി 4 നഗരങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയിൽ സംഘടിപ്പിക്കുന്ന 'ഫെസ്റ്റിവൽ ഒഫ് ഓസ്‌ട്രേലിയ' കൊച്ചിയിൽ നടന്നു. ഓസ്‌ട്രേലിയയിലെ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളേയും സർവ്വകലാശാലകളേയും റീട്ടെയിൽ അടക്കമുള്ള മറ്റ് വ്യാപാര പങ്കാളികളേയും ഒരുമിച്ച് ഒരു വേദിയിൽ അണിനിരത്തിയ ഈ ആഘോഷം ഓസ്‌ട്രേലിയയിലെ പ്രീമിയം എഫ് ആൻഡ് ബി ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു.
ഇന്ത്യൻ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് ഇടപഴകാനും വാഗ്ദാനം ചെയ്യപ്പെടുന്ന കോഴ്‌സുകൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യാനും അവസരം ഒരുക്കി. മാക്‌സ്മി ഓസ്‌ട്രേലിയയുടെ സ്ഥാപകയും സി.ഇ.ഒയുമായ റെനാറ്റ സ്‌ക്വാറിയോ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 'അപ്‌സ്‌കില്ലിംഗ് ഫോർ പ്രൊഫഷണൽ ഇംപാക്ട് ത്രൂ ഹ്യൂമൻ സ്‌കിൽസ് ' മാസ്റ്റർ ക്ലാസ് അവതരിപ്പിച്ചു. ജിയോ മാർട്ടുമായി കൈകോർത്ത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ഒരു 'ഓസ്‌ട്രേലിയ പവില്യൺ' ഒരുക്കി. ലുലു ഹൈപ്പർ മാർക്കറ്റുമായി പങ്കാളിത്തം ഉണ്ടാക്കി ഓസ്‌ട്രേലിയൻ ഉത്പന്നങ്ങളുടെയും മറ്റും വലിയൊരു നിരയും സംഘടിപ്പിച്ചു.
ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധിച്ച ആവശ്യം പൂർത്തീകരിക്കാൻ തക്കവണ്ണം ഓസ്‌ടേലിയൻ പ്രീമിയം എഫ് ആൻഡ് ബി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
ഡോ. മോണിക്ക കെന്നഡി
വാണിജ്യ മന്ത്രി, സൗത്ത് ഏഷ്യ ഹെഡ്
ഓസ്‌ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ