astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 നവംബർ 21 -1200 വൃശ്ചികം 6 - വ്യാഴാഴ്ച. മദ്ധ്യാഹ്നശേഷം 3 മണി 35 മിനിറ്റ് 2 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം

അശ്വതി: പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.

ഭരണി: ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

കാര്‍ത്തിക: മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.

രോഹിണി: സാമ്പത്തിക പ്രശ്നങ്ങള്‍, സ്ത്രീകളെ വിശ്വസിക്കരുത്, ജോലി ഭാരം അധികരിക്കും.

മകയിരം: രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി.

തിരുവാതിര: വിഷമകരമായ പ്രവര്‍ത്തികള്‍, ധനചെലവ്, ആപത്തുകള്‍.

പുണര്‍തം: സംസ്കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

പൂയം: ആരോഗ്യപരമായി അസ്വസ്ഥതകള്‍, കുടുംബത്തില്‍ സ്വസ്ഥത കുറവ്.

ആയില്യം: ആദര്‍ശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തടെ നിറവേറ്റും.

മകം: സ്ത്രീകള്‍ കാരണം ചെലവ് കൂടും, ശാരീരികമായി ചെറിയ അസ്വസ്ഥത.

പൂരം: സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം, കാര്യസാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും.

ഉത്രം: എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങള്‍, ദൈവീക ചിന്ത ഉടലെടുക്കും.

അത്തം: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും.

ചിത്തിര: സ്ത്രീകള്‍ മുഖേനെ സന്തോഷം, സ്നേഹകാര്യങ്ങളില്‍ അനുകൂല തീരുമാനം.

ചോതി: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഉന്നതോദ്യോഗസ്ഥരില്‍ നിന്നും സഹകരണം.

വിശാഖം: തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.

അനിഴം: അനുകൂലമായ സാഹചര്യങ്ങള്‍, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

കേട്ട: വിവാദങ്ങളില്‍ വിജയവും, രോഗശാന്തിയും.

മൂലം: വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

പൂരാടം: വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും, കരുതലോടെയിരിക്കുക.

ഉത്രാടം: പിതൃബന്ധുക്കളില്‍ നിന്ന് വിഷമാനുഭവങ്ങള്‍, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം.

തിരുവോണം: ബന്ധുക്കള്‍ ശത്രുക്കള്‍ ആകും, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും.

അവിട്ടം: വ്യവഹാരവിജയം, ദേവാലയദര്‍ശനം, അംഗീകാരം, യാത്രാഗുണം.

ചതയം: ശത്രുവര്‍ദ്ധന, ധനനഷ്ടം താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും.

പൂരുരുട്ടാതി: ബിസിനസ്സില്‍ നേട്ടം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

രേവതി: ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം.