d

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. തമിഴ്നാട് തഞ്ചാവൂരിൽ മല്ലിപ്പട്ടണം സ്വദേശി എം രമണിയാണ് (26) ആണ് കൊല്ലപ്പെട്ടത്. എം. മദൻ (30) എന്നയാളെ പൊലീസ്അറസ്റ്റ് ചെയ്തു.

മല്ലിപ്പട്ടണം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ് രമണി. ക്ലാസെടുക്കവേ,കയറിവന്ന അക്രമി കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ രമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് മാസം മുമ്പാണ് രമണി സ്‌കൂളിൽ ചേർന്നത്. അക്രമിയെ സ്‌കൂളിലുള്ളവർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

നാലുമാസത്തിനിടെ നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.

മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിപറഞ്ഞു. വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ഏർപ്പാടാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.


.