mohini-de

എ​.ആ​ർ​. റ​ഹ്മാ​നും​ ഭാ​ര്യ​ സൈ​റ​ ബാ​നു​വും​ വേ​ർ​പി​രി​യു​ന്ന​താ​യി​ പ്ര​ഖ്യാ​പി​ച്ചു​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം​ എ​.ആ​ർ​. റ​ഹ്മാ​ന്റെ​ ട്രൂ​പ്പി​ലെ​ ബാ​സി​സ്റ്റ് മോ​ഹി​നി​ ഡേ​യും​ ഭ​ർ​ത്താ​വി​ൽ​നി​ന്ന് വേ​ർ​പി​രി​യു​ന്ന​താ​യി​ പ്ര​ഖ്യാ​പി​ച്ചു​.
​സം​യു​ക്ത​ ഇ​ൻ​സ്റ്റ​ഗ്രാം​ പോ​സ്റ്റി​ൽ​ മോ​ഹി​നി​യും​ സം​ഗീ​ത​ സം​വി​ധാ​യ​ക​നാ​യ​ ഭ​ർ​ത്താ​വ് മാ​ർ​ക് ഹാ​ർ​ട്ട്സു​ച്ചും​ ബ​ന്ധം​ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി​ പ്ര​ഖ്യാ​പി​ച്ചു​. ഞാ​നും​ മാ​ർ​ക്കും​ വേ​ർ​പി​രി​ഞ്ഞ​ത് ഹൃ​ദ​യ​ഭാ​ര​ത്തോ​‌​ടെ​ അ​റി​യി​ക്കു​ന്നു​. ആ​ദ്യം​ ഞ​ങ്ങ​ളു​ടെ​ സു​ഹൃ​ത്തു​ക്ക​ളോ​ടും​ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും​ ഉ​ള്ള​ പ്ര​തി​ബ​ദ്ധ​ത​ അ​റി​യി​ക്കാ​ൻ​ ഇ​ത് ഞ​ങ്ങ​ൾ​ ത​മ്മി​ലു​ള്ള​ പ​ര​സ്പ​ര​ ധാ​ര​ണ​യി​ലു​ള്ള​ വേ​ർ​പി​രി​യ​ലാ​ണ് എ​ന്ന് അ​റി​യി​ക്കു​ന്നു​. ഞ​ങ്ങ​ൾ​ ന​ല്ല​ സു​ഹൃ​ത്തു​ക്ക​ളാ​യി​ തു​ട​രും​.
​ജീ​വി​ത​ത്തി​ൽ​ വ്യ​ത്യ​സ്ത​മാ​യ​ കാ​ര്യ​ങ്ങ​ൾ​ വേ​ണ​മെ​ന്നും​ പ​ര​സ്പ​ര​ ഉ​ട​മ്പ​ടി​യി​ലൂ​ടെ​യു​ള്ള​ വേ​ർ​പി​രി​യ​ലാ​ണ് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള​ ഏ​റ്റ​വും​ ന​ല്ല​ മാ​ർ​ഗ​മെ​ന്നും​ ഞ​ങ്ങ​ൾ​ ഇ​രു​വ​രും​ തീ​രു​മാ​നി​ച്ചു​.മോ​ഹി​നി​ ഡേ​ കു​റി​ച്ചു​. ​2​9​ കാ​രി​യാ​യ​ മോ​ഹി​നി​ കൊ​ൽ​ക്ക​ത്ത​യി​ൽ​ നി​ന്നു​ള്ള​ ബാ​സ് ​പ്ളെ​യ​റാ​ണ്. 4​0​ ല​ധി​കം​ വി​ദേ​ശ​ ഷോ​ക​ളി​ൽ​ റ​ഹ്മാ​നൊ​പ്പം​ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.