
രാജ്ഗിർ : ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നിലനിറുത്തി ഇന്ത്യൻ ടീം. ഇന്നലെ ബിഹാറിലെ രാജ്ഗിറിൽ നടന്ന ഫൈനലിൽ ഒളിമ്പിക് വെള്ളിമെഡൽ ജേതാക്കളായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കിരീടമണിഞ്ഞത്. 31-ാം മിനിട്ടിൽ നിർണായക ഗോൾ നേടിയ ഫോർവേഡ് ദീപികയാണ് ഇന്ത്യയുടെ വിജയശിൽപ്പി.11 ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോററായതും ദീപികയാണ്.ലീഗ് ഘട്ടത്തിൽ ഇന്ത്യ 3-0ത്തിന് ചൈനയെ തോൽപ്പിച്ചിരുന്നു.
3
ഇത് മൂന്നാം തവണയാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്. 2016,2023 വർഷങ്ങളിലായിരുന്നു മുൻ കിരീടനേട്ടങ്ങൾ.