
കൊച്ചി: സാങ്കേതിക മേഖലയിലെ ആഗോള പ്രമുഖരായ ലെനോവോ തങ്ങളുടെ ഇന്ത്യാ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പുതിയ സ്റ്റോർ തുറന്നു. കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തനം ആരംഭിച്ച പുതിയ സ്റ്റോറിൽ ലെനോവോയുടെ ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ 22-ാമത്തെയും ദക്ഷിണേന്ത്യയിലെ 121-ാമത്തെയും ലെനോവോ സ്റ്റോറാണ് കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ റീട്ടെയിൽ സാന്നിദ്ധ്യം വിപുലീകരിക്കാൻ കഴിഞ്ഞതിൽ ആഹ്‌ളാദമുണ്ടെന്നും ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും എ ഐ, സ്മാർട്ട് ടെക്‌നോളജി എന്നിവ എത്തിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് കോട്ടയത്ത് പുതുതായി ആരംഭിച്ച ലെനോവോ എക്‌സ്‌ക്ലൂസീവ് സ്റ്റോറെന്നും ലെനോവോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശൈലേന്ദ്ര കട്യാൽ പറഞ്ഞു. ലെനോവോയെ സംബന്ധിച്ചിടത്തോളം ത്വരിത ഗതിയിൽ വളർച്ച നേടുന്ന വിപണിയാണ് ഇന്ത്യ. രാജ്യത്തെ ഉപഭോക്താക്കൾക്ക് ഗുണകരമായ വിധത്തിലുള്ള വിപണി തന്ത്രങ്ങൾ ലെനോവോയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ എത്തിക്കാനായി കൂടുതൽ സ്റ്റോറുകൾ തുറക്കുക, പങ്കാളികളുടെ ശൃംഖല വികസിപ്പിക്കുക എന്നീ പ്രവർത്തങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.