വിജയകരമായ പരീക്ഷണ പറക്കലിലൂടെ കേരളത്തിലെ സീ പ്ലെയിൻ സർവ്വീസ് മോഹങ്ങൾ വീണ്ടും ചിറക് വിരിച്ചിരിക്കുകയാണ്. ടൂറിസം ഓപ്പറേറ്റർമാരുടേയും ജനങ്ങളുടേയും ശ്രദ്ധ ക്ഷണിക്കുകയെന്ന ലക്ഷ്യവും പരീക്ഷണ പറക്കലിനുണ്ടായിരുന്നു.